Author: admin

വിദ്യാർഥികളുടെ ശ്രദ്ധയ്‌ക്ക്; സ്‌കൂൾ തുറക്കലിൻ്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി

തിരുവനന്തപുരം: ജനുവരിയിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാനിരിക്കെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്‌കൂളിൽ എത്തുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം സംബന്ധിച്ച തീരുമാനം സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗത്തിൽ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കും. കൊവിഡ്-19 സാഹചര്യത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ പിടിഐ യോഗം ഒരാഴ്‌ചയ്‌ക്കുള്ളിൽ ചേരും. പല പ്രദേശങ്ങളിലും കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ ഓരോ വിഷയത്തിൻ്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അനുസരിച്ച് വിലയിരുത്താനും നിർണയിക്കാനും എസ്ഇഇആർടിഐയെ ചുമതലപ്പെടുത്തി. മാർച്ച് മാസം നടക്കാൻ പോകുന്ന എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചനയുണ്ട്. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് കൗൺസിലിങ് ആവശ്യമുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ സൗകര്യം ലഭ്യമാക്കും. സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നതും പരീക്ഷാ നടത്തിപ്പുമായും ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ...

Read More

കോവിഡ്-19 വാക്സിനേഷൻ: ലോകം എവിടെ എത്തിനിൽക്കുന്നു; കണക്കുകൾ അറിയാം

കോവിഡ്-19 മഹാമാരിയുടെ വ്യാപനം ഏകദേശം ഒരു വർഷം പിന്നിടുമ്പോൾ, 200 ഓളം വാക്സിൻ കാൻഡിഡേറ്റുകളിന്മേലുള്ള പരീക്ഷണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പത്തോളം വാക്സിനുകൾക്ക് വിവിധ രാജ്യങ്ങളിലായി ഉപയോഗത്തിനുള്ള അനുമതിയും ലഭിച്ചു. ബ്രിട്ടണിലും, ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ കൂടുതൽ വ്യാപന ശേഷിയുള്ള വകഭേദത്തെ കണ്ടെത്തിയതും അത് ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ തകർക്കുമെന്ന് ഭീഷണിയുള്ളതിനാലും വാക്സിൻ വിതരണത്തിനുള്ള നടപടികൾ വിവിധ സർക്കാറുകൾ ത്വരിതപ്പെടുത്തുകയാണ്. ഇതുവരെ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഫൈസർ, പങ്കാളി ബയോൻടെക്, മോഡേണ, അസ്ട്രാസെനെക എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ നിന്നുള്ള വാക്സിൻ വിതരണം ചെയ്യുന്നതിൽ മുന്നിൽ...

Read More

വീട്ടിൽ ഒരു ജൈവ പച്ചക്കറിത്തോട്ടം

ആവശ്യകത കാർഷികവ്യത്തിയിലൂന്നിയ ഒരു  സംസ്ക്കാരമാണ്  നമമുടേത്. നമ്മുടെ നിത്യ  ആഹാരത്തിൽ  പച്ചകറികൾക്ക്  വളരെ പ്രധാനപ്പെട്ട സ്ഥാനമാണുളളത്. മുൻ പ് നമ്മുടെ വീട്ടുവളപ്പിൽ  വിവിധ തരം പച്ചകറികൾ  നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക്  നാം തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന ഈ പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ   കാലക്രമേണ  നമ്മുടെ  സ്വാശ്രയശീലം ഇല്ലാതാവുകയും പൊതുവിപണിയിൽ  നിന്ന് നമുക്ക് ആവശ്യമുള്ളവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇന്ന് പച്ചക്കറി മാത്രമല്ല മുട്ട, പാൽ, കോഴിഇറച്ചി, അരി, തുടങ്ങി അവശ്യവസ്തുകൾക്ക് നാം അന്യസംസ്ഥാനത്തെ  ആശ്രയിച്ചിരുന്ന അവസ്ഥയിൽ   എത്തി ചേർന്നിരിക്കുന്നു. 25 ലക്ഷം  ടണ്‍  പച്ചക്കറിയാണ് കേരളത്തിലെ  ജനത  ഒരു വർഷം  ഉപയോഗിക്കുന്നത്. വ്യവസായികമായി  കേരളം ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറി 5 ലക്ഷം ടണ്‍  മാത്രമാണ്. ബാക്കി 20 ലക്ഷം ടണ്‍  പച്ചക്കറിയും  അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നു. ഇതിനായി 1000-1250 കോടി രൂപയോളം നാം  ചെലവഴിക്കുന്നു. ഇന്ന്  നമ്മുക്ക് ലഭിക്കുന്ന  പച്ചക്കറികൾ  മാരകമായ രാസ  കീടനാശിനി,...

Read More

അടുക്കളത്തോട്ട പരിപാലന രീതികള്‍

അടുക്കളത്തോട്ടത്തില്‍ പച്ചമുളക് വളര്‍ത്താം   അടുക്കളയില്‍ പച്ചമുളക് ഉപയോഗിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പച്ചമുളകില്‍ നിരവധി രാസവസ്തുക്കളാണ് പ്രയോഗിച്ചിട്ടുള്ളത്. ഒന്നു മനസുവച്ചാല്‍ അടുക്കളത്തോട്ടത്തില്‍ നിഷ്പ്രയാസം വളര്‍ത്താവുന്ന വിളയാണ് പച്ചമുളക്. കേരളത്തിലെ കാലാവസ്ഥയില്‍ പച്ചമുളക് ധാരാളമായി ഉണ്ടാകും. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നീ പച്ചമുളക് ഇനങ്ങള്‍ നന്നായി വളരുന്നവയാണ്. ഗ്രോബാഗിലും പച്ചമുളക് നല്ല പോലെ വളരും. ഗ്രോബാഗിലും നിലത്തും നടുന്ന രീതി ഒരു സെന്റ് സ്ഥലത്തേയ്ക്ക് 4-5 ഗ്രാം വിത്ത് വേണം. ഏപ്രില്‍ മാസത്തില്‍ വിത്തുകള്‍ ചാക്കിലോ നിലത്തോ പാകി തയ്യാറാക്കണം. ഒരു മാസം പ്രായമായ മുളക് തൈകള്‍ മെയ്മാസത്തില്‍ പറിച്ചുനടാം. നിലം തയ്യാറാക്കുമ്പോള്‍ ബാക്ടീരിയ മൂലമുള്ള വാട്ടരോഗം ഒഴിവാക്കാന്‍ കുമ്മായം വിതറുന്നത് നല്ലതാണ്. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടം തയ്യാറാക്കാന്‍. തൈകള്‍ വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ പറിച്ചെടുത്ത് 60...

Read More

ശുദ്ധജലമത്സ്യകൃഷി

ശുദ്ധജലമത്സ്യകൃഷി   ആമുഖം വളര്‍ത്തു മല്‍സ്യങ്ങള്‍ കൃഷിരീതികള്‍ മത്സ്യക്കുള നിര്‍മ്മാണം കളസസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം മത്സ്യവിഷങ്ങള്‍ പൂരകാഹാരം വിളവെടുപ്പ് മത്സ്യരോഗങ്ങള്‍ ആഹാരക്രമം   ആമുഖം നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് അവയെ ഉചിതമായ ജലാശയങ്ങളില്‍ വേണ്ടത്ര സംരക്ഷണം നല്‍കി വളര്‍ത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതിനെയാണ് മത്സ്യക്കൃഷി എന്നു പറയുന്നത്. ഉപ്പു കലരാത്ത ജലാശയങ്ങളില്‍ ചെയ്യുന്ന മത്സ്യക്കൃഷിയെ ശുദ്ധജലമത്സ്യക്കൃഷിയെന്നു പറയുന്നു. ആഗോള മത്സ്യക്കൃഷി മേഖലയില്‍ ഏറ്റവും അധികം പ്രചാരത്തിലുള്ള കട്ല, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നിവയും, ചെമ്മീന്‍/കൊഞ്ച് ഇനങ്ങളില്‍ കാരച്ചെമ്മീനും ആറ്റുകൊഞ്ചും കേരളത്തില്‍ പ്രചാരമുള്ളവയാണ്. സാധാരണ കൃഷിയെ അപേക്ഷിച്ചും, കാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയെ അപേക്ഷിച്ചും മത്സ്യക്കൃഷി വളരെ ആദായകരമാണ്   വളര്‍ത്തു മല്‍സ്യങ്ങള്‍ കൃഷിക്ക് തിരഞ്ഞെടുക്കുന്ന മല്‍സ്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്നു വലുതാകാനും കഴിയുന്നത്രയധികം മാംസം ഉല്‍പ്പാദിപ്പിക്കാനും കഴിവുണ്ടായിരിക്കണം. ഇവ സസ്യഭുക്കുകളോ, പ്ലവകാഹാരികളോ, ചീത്ത ജൈവ വസ്തുക്കള്‍ ഭക്ഷിക്കുന്നവയോ ആയിരിക്കുന്നതാണ് അഭികാമ്യം. കുഞ്ഞുങ്ങളെ ആവശ്യാനുസരണം...

Read More