Author: admin

‘അത് നടക്കാതെ പോയത് മോദി ട്രംപിനെ വിളിക്കാഞ്ഞിട്ടല്ല, അവർ എട്ട് തവണ സംസാരിച്ചു’; അമേരിക്കൻ നിലപാട് തള്ളി ഇന്ത്യ; വ്യാപാര കരാറിൽ പ്രതികരണം

ദില്ലി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടാതിരുന്നത് ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കാത്തത് കൊണ്ടാണെന്ന അമേരിക്കയുടെ വാദം തള്ളി ഇന്ത്യ. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, 2025-ൽ മാത്രം മോദിയും ട്രംപും എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട് 500 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന അമേരിക്കയുടെ പുതിയ ബില്ലിനെ കുറിച്ചുള്ള വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. ഇതിനായി ഊർജ്ജ സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. ആഗോള വിപണിയിലെ സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് കുറഞ്ഞ നിരക്കിൽ വ്യത്യസ്ത സ്രോതസുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ തന്നെ യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാൻ ഇന്ത്യ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇരു...

Read More

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കട്ടിളപ്പാളി കേസിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കട്ടിളപ്പാളി കേസിൽ. ദ്വാരപാലക ശിൽപ്പ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഉടൻ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ.സി എസ് മോഹിതിന് മുൻപാകെ ഹാജരാക്കും. ആശുപത്രിയിലെത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരു കുറ്റവും ചെയ്തില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിലേക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടി കണ്ടെത്തൽ. ഒരിക്കൽ സന്നിധാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോറ്റിക്ക് സ്പോൺസറായി മടങ്ങിയെത്താൻ വഴിയൊരുക്കിയത് തന്ത്രിയെന്നും എസ്ഐടി കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബംഗളൂരു ബന്ധവും ഫോൺ വിളി രേഖകളും നിർണായകമായി. സ്വർണപ്പാളി പുറത്തേക്ക് കൊണ്ട് പോകാൻ അനുമതി കൊടുത്തില്ലെന്ന തന്ത്രിയുടെ വാദം തെറ്റെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സന്നിധാനത്തെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വാധീനത്തിന് പിന്നിൽ തന്ത്രിയാണെന്ന ജീവനക്കാരുടെ മൊഴിയും രാജീവരർക്ക് തിരിച്ചടിയായി. നേരത്തേ ദൈവ തുല്യരായ ചിലർ ഇതിനെല്ലാം പിന്നിലുണ്ടെന്ന...

Read More